മുംബൈ: ട്വന്റി-20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായി. മുംബൈയില്‍ നടന്ന സെമി ഫൈനലില്‍ ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് 7 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി. 193 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ 196 റണ്‍സെടുത്തു. അവസാന പന്തില്‍ സിക്സോടെയായിരുന്നു വിന്‍ഡീസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തിരുന്നു. 47 പന്തില്‍ നിന്ന് 89 റണ്‍സെടുത്ത കൊഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിലായിരുന്നു ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. 43 റണ്‍സെടുത്ത രോഹിത് ശര്‍മയും 40 റണ്‍സെടുത്ത അജിന്കെ രഹാനയും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്.
Post Your Comments