International

ലൈവിനിടെ ടെലിവിഷന്‍ അവതാരക മുട്ടന്‍ തെറി വിളിച്ചു

ബ്രിസ്‌ബെയ്ന്‍: അപ്രതീക്ഷിതമായി അവതാരികയുടെ തോളിലേയ്ക്ക് ഒരു തത്ത പറന്നെത്തിയത് ടെലിവിഷന്‍ ലൈവിനിടെയായിരുന്നു. തത്തയുടെ നഖം കൊണ്ട് വേദനിച്ച അവതാരിക താന്‍ ക്യാമറയ്ക്കു മുന്നിലാണെന്നതെല്ലാം ഒരു നിമിഷത്തേക്ക് മറന്നു പോയി. തത്തയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നീക്കുന്നതു വരെ ഉച്ചത്തില്‍ അലറിവിളിച്ച അവതാരിക ബ്രിട്‌നി ക്ലെയ്ന്‍ ദേഷ്യം തീര്‍ത്തത് മുട്ടന്‍ ചീത്ത വിളിച്ചു കൊണ്ടാണ്. സംഭവം നടന്നത് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ ജില്ലാ കോടതിക്കു മുന്നില്‍ വച്ചാണ്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായിട്ടുണ്ട്.

 

 

shortlink

Post Your Comments


Back to top button