KeralaNews

സത്യവാങ്ങ്മൂലത്തിൽ തെറ്റായ വിവരം നൽകി, മന്ത്രി പി കെ ജയലക്ഷ്മിക്ക് നോട്ടീസ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിര്ദ്ദേശ പത്രികക്കൊപ്പം തെറ്റായ വിവരം നല്കിയത്തിനു മന്ത്രി പികെ ജയലക്ഷ്മിക്ക് ഹാജരാകാൻ കലക്ടറുടെ നോട്ടീസ്. മാനന്തവാടി റിട്ടേണിംഗ് ഓഫീസർ കൂടിയായ സബ് കലക്ടർ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2011 ലെ സത്യവാങ്ങ്മൂലത്തിൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത കാണിച്ചതും, തെരഞ്ഞെടുപ്പു ചെലവുകളിൽ തുക തെറ്റായി കാണിക്കുകയും ചെയ്തതിനാണ് ജയലക്ഷ്മിയുടെ മേൽ പരാതി.

സുൽത്താൻ ബത്തേരി സ്വദേശി പി കെ ജീവൻ ആണ് പരാതിക്കാരൻ. ഏപ്രിൽ 4 നു വയനാട് സബ് കലക്ടറുടെ ചേംബറിൽ ഹാജരാകാനാണ് നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button