Kauthuka KazhchakalFacebook Corner

ഇത് പ്രേതമാണോ? സൂക്ഷിച്ചുനോക്കി പറയൂ….

ഇന്നലെ ഇന്‍റര്‍നെറ്റ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ച ദിവസമായിരുന്നു. ഒറ്റനോട്ടത്തില്‍ നിഷ്കളങ്കം എന്നു തോന്നുന്ന ഒരു സെല്‍ഫിയായിരുന്നു കാരണം.

ഒരു സ്ത്രീയും പുരുഷനും അര്‍ദ്ധാലിംഗനത്തില്‍ മുഴുകിനിന്ന് എടുത്ത സെല്‍ഫിയാണ് ചര്‍ച്ചയുടെ കേന്ദ്രബിന്ദു. രണ്ടുപേരും നിഷ്കളങ്കരായ സാധാരണക്കാര്‍. പക്ഷേ രണ്ടാമതൊന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ നാം ഞെട്ടിത്തരിച്ചു പോകും. രണ്ടു പേരുടേയും പിന്നിലുള്ള ജനാലയുടെ കണ്ണാടിച്ചില്ലില്‍ കാണാവുന്ന പ്രതിബിംബമാണ് ഇതിനു കാരണം.

ക്യാമറയിലേക്ക് നോക്കി സെല്‍ഫിക്ക് പോസ് ചെയ്യുന്ന സ്ത്രീയുടെ മുഖം ജനാലയിലെ പ്രതിബിംബത്തിലും കാണാം. “ചെകുത്താന്‍റെ ഇടപെടല്‍” എന്നാണ് ഇതിനെപ്പറ്റി കമന്‍റ് ചെയ്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

ഒരേ സമയം ക്യാമറയ്ക്ക് നേരെയും, ജനല്‍ച്ചില്ലിന് നേരേയും മുഖം തിരിച്ച് പോസ് ചെയ്യാന്‍ ഒരു പ്രേതത്തിനേ കഴിയൂ എന്ന വിലയിരുത്തലുകള്‍ ആണ് ഇന്നലെ ഈ ഫോട്ടോയെപ്പറ്റി നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്നത്.

ഏതായാലും, ഫോട്ടോ കണ്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ….

56fbd62cc46188347d8b457d

shortlink

Post Your Comments


Back to top button