NewsIndia

ഇന്ത്യന്‍ സൈനികര്‍ക്ക് ശത്രുക്കളുടെ വെടിയുണ്ടകളെ ഇനി ധീരമായി പ്രതിരോധിക്കാം..

ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭിക്കും. സൈനികരുടെ സുരക്ഷ ഉറപ്പ് വരുത്തനായി 50,000ത്തോളം ജാക്കറ്റുകള്‍ ഉടന്‍ വാങ്ങാനുള്ള കരാറില്‍ പ്രതിരോധവകുപ്പ് ഒപ്പുവെച്ചു. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ടാറ്റാ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്

വരുന്ന ആഗസ്റ്റ് മുതല്‍ പുതിയ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളുടെ വിതരണം ആരംഭിക്കും. 2017 ജനുവരിയോടെ മുഴുവന്‍ ജാക്കറ്റുകളും സൈന്യത്തിന് നല്‍കണമെന്നാണ് കരാര്‍. 140 കോടിയോളം രൂപയാണ് ഇതിന് ചെലവ്.

18 ലക്ഷത്തോളം അംഗങ്ങളുള്ള ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ ലഭ്യമാക്കാന്‍ പത്ത് വര്‍ഷം മുന്‍പ് തന്നെ ശ്രമങ്ങളാരംഭിച്ചിരുന്നു. എന്നാല്‍ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ കാരണം ശ്രമങ്ങള്‍ നീണ്ടു. എന്നാല്‍ പ്രതിരോധമന്ത്രിയായി മനോഹര്‍ പരീഖര്‍ സ്ഥാനമേറ്റ ശേഷം നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button