എന്താണ് ബേര്‍ണര്‍ ഫോണുകള്‍ ? സാധാരണ ഗതിയില്‍ ഇന്ത്യയില്‍ അധികം പ്രചാരത്തിലില്ലാത്ത ഒരു പദമാണ് ‘ബേര്‍ണര്‍ ഫോണ്‍ ‘. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞാല്‍; ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന ഡിസ്‌പോസിബിള്‍ ഗ്ലാസ് പോലെയോ സിറിഞ്ച് പോലയോ വളരെ കുറഞ്ഞ കാലയളവില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വില കുറഞ്ഞ ഫോണുകളാണ് ബേര്‍ണര്‍ ഫോണുകള്‍.’ ഉപയോഗ കാലാവധി കഴിഞ്ഞാല്‍ ഇവയുടെ സ്ഥാനം കുപ്പത്തൊട്ടിയിലാണ്. യാതൊരു ഉപയോഗവും ഇല്ലാത്ത ഇ-വേസ്റ്റുകളായി പിന്നീട് ഇവ മാറും.
പ്രീ-പെയ്ഡ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന സിമ്മുകളെ പോലെ ഈ ഫോണ്‍ വാങ്ങി നിശ്ചിത കാലയളവ് ഉപയോഗിച്ച ശേഷം കളയാം. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ താരതമ്യേനെ ക്രിമിനലുകള്‍ ഉപയോഗിച്ചു വരുന്ന ഈ ഫോണ്‍ നിയമപ്രകാരം നിരോധിക്കാനുള്ള ശ്രമത്തിലാണ് യു.എസ്.സര്‍ക്കാര്‍. ബേണ്‍ഡ് ഫോണ്‍ എന്ന വിളിപ്പേരിലും അറിയപ്പെടുന്ന ഈ പ്രീ-പെയ്ഡ് ഫോണുകള്‍ ‘ലൈവ് വയര്‍’ എന്ന ടി.വി
ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. മയക്കുമരുന്ന് മാഫിയയുടേയും തീവ്രവാദികളുടേയും പ്രധാന ആശയവിനിമയോപാധിയായി ബേര്‍ണര്‍് ഫോണ്‍ മാറിയതോടെയാണ് ഇത്തരം ഫോണുകള്‍ക്ക് ഭീകര പരിവേഷം കൈവന്നത്.
സാധാരണ 30 ദിവസം മുതല്‍ 60 ദിവസം വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന ബേര്‍ണര്‍ ഫോണുകള്‍ക്ക് പിന്നാലെ ഒരേ ഫോണില്‍ ഒരു സിം ഉപയോഗിച്ച് ഒന്നിലധികം നമ്പറുകള്‍ ലഭ്യമാകുന്ന ബേര്‍ണര്‍ ആപ്പും പുറത്തിറങ്ങിയതോടെ യു.എസിലെ സൈബര്‍ വിഭാഗത്തിന് വലിയ തലവേദനയായി. 350 രൂപ നിരക്കില്‍ ലഭ്യമാകുന്ന ബേര്‍ണര്‍ ഫോണ്‍ വാങ്ങാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമല്ല എന്നതാണ് ഈ ഫോണിനെ കുറ്റവാളികളുടെ ഉറ്റതോഴനാക്കി മാറ്റുന്നത്.
Post Your Comments