ന്യൂഡല്‍ഹി: സൂപ്പര്‍ ടെന്നില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ തുടങ്ങിയ വമ്പന്‍മാരെ നിശബ്ദരാക്കിയെത്തിയ ന്യൂസീലന്‍ഡ് ആദ്യ സെമിപോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു തുന്നംപാടി. ആദ്യം ബാറ്റു ചെയ്ത് ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഏഴു വിക്കറ്റും 17 പന്തും ബാക്കി നില്‍ക്കെ അവര്‍ നിഷ്പ്രയാസം മറികടന്നു.
ഇംഗ്ലണ്ട് ഇതോടു കൂടി ട്വന്റി20 ലോകകപ്പിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ടീമായി. ഇംഗ്ലണ്ട് 2010ലെ ചാംപ്യന്‍മാരാണ്. ന്യൂസീലന്‍ഡാകാട്ടെ ആദ്യ ട്വന്റി20 ലോകകപ്പ് സ്വപ്നം പടിവാതില്‍ക്കല്‍ ഉപേക്ഷിച്ചു.
Post Your Comments