ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കഴിഞ്ഞ വർഷം സന്ദര്‍ശിച്ചത് റെക്കോര്‍ഡ് എണ്ണം ആളുകള്‍.2.74 ദശലക്ഷം പേരാണ് കഴിഞ്ഞവര്‍ഷം മാത്രം ഇവിടം സന്ദര്‍ശിച്ചത്.
369 വാണിജ്യ പരിപാടികളാണ് ദുബായ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്നത്.185 രാജ്യങ്ങളിൽനിന്നായി 53,547 പ്രദർശകർ പങ്കെടുത്തു. രാജ്യാന്തര പ്രദർശകരുടെ എണ്ണം 41 ശതമാനമാണ്. 10,668,65 രാജ്യാന്തര വിനോദ സഞ്ചാരികളാണ് പ്രദർശനങ്ങൾ വഴി ദുബായിൽ എത്തിയത്. സൗദി അറേബ്യ, ഇന്ത്യ, യുകെ, പാക്കിസ്ഥാൻ, ചൈന, ഖത്തർ, ഒമാൻ, ഇറാൻ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സന്ദര്‍ശകര്‍ എത്തിയത്.
ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയും ദുബായ് വേൾഡ് ട്രേഡ് സെന്റർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമാണ് കഴിഞ്ഞ വർഷത്തെ റെക്കോർഡ് പ്രകടനം പ്രഖ്യാപിച്ചത്. രാജ്യാന്തര യോഗങ്ങൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ തുടങ്ങിയവയുടെ വേദിയായ ട്രേഡ് സെന്റർ ദുബായിയുടെ വിനോദസഞ്ചാരകേന്ദ്രവും കൂടിയാണ്.
Post Your Comments