NewsIndia

പാക് അന്വേഷണസംഘത്തിന് പത്താന്‍കോട്ടില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ല: മനോഹര്‍ പരീഖര്‍

 

പനാജി: പത്താന്‍കോട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാക് അന്വേഷണ സംഘത്തിന് പത്താന്‍കോട് വ്യോമസേനാതാവളം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കേണ്ടത് എന്‍.ഐ.എയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍.ആരൊക്കെ അകത്തുകടക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം എന്‍.ഐ.എ ക്കാണെന്നും ആക്രമണം നടന്ന സ്ഥലം ദേശീയ അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തിലാണെന്നും പരീഖര്‍ പറഞ്ഞു.പാക് സംഘത്തിന് വ്യോമതാവളത്തില്‍ കടക്കുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെന്നും പാക് സംഘത്തിനു മുന്നില്‍ വ്യോമതാവളത്തിലെ പ്രതിരോധ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരീഖര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button