തിരുവനന്തപുരം: ഒറ്റ ഉദ്യമത്തില്‍ത്തന്നെ 22 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളുടേതുള്‍പ്പടെയുള്ള മൈക്രോ, നാനോ ഉപഗ്രഹങ്ങളാണ് ഒറ്റ ദൗത്യത്തില്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നത്. അമേരിക്ക, കാനഡ, ഇന്തോനേഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. പി.എസ്.എല്‍.വി സി 34 റോക്കറ്റ് ഉപയോഗിച്ച് മെയ് മാസത്തിലായിരിക്കും വിക്ഷേപണമെന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ കെ.ശിവന്‍ പറഞ്ഞു.
നേരത്തെ 2008ല്‍ ഒറ്റ ദൗത്യത്തില്‍ 10 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചിട്ടുണ്ട്. 2013ല്‍ നാസ ഒറ്റ ദൗത്യത്തില്‍ 29 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഇതാണ് ഇക്കാര്യത്തില്‍ ഒരു ബഹിരാകാശ ഏജന്‍സിയുടെ ലോക റെക്കോര്‍ഡ്. അമേരിക്കയുടെ സ്‌കൈ സാറ്റ് ജെന്‍ വണ്‍, ടു, ജര്‍മ്മനിയുടെ എം.വി.വി, ബിറോസ്, ഇന്തോനേഷ്യയുടെ ലാപാന്‍ എ ത്രി തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് തന്നെയായിരിക്കും വിക്ഷേപണം.
Post Your Comments