KeralaNews

പ്രവാചക വൈദ്യമെന്ന പേരിൽ ലൈംഗീക ചൂഷണം, അറസ്റ്റിലായ മുഹമ്മദ്‌ ഷാഫി സുഹൂരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മാനേജർ

കോഴിക്കോട് : കോഴിക്കോട് അറസ്റ്റിലായ വ്യാജ ഡോക്ടർ ഷാഫി സുഹൂരിക്ക് ഇഷ്ട വിഷയം സെക്സ് തെറാപ്പി. മന്ത്രം ഓതിക്കൊടുത്ത് ഇരുട്ടുമുറിയില്‍ സ്ത്രീകളെ നഗ്നരാക്കി ഇരുത്തി ചികിത്സ നടത്തിയിരുന്നതായും, കുട്ടികളും പ്രായമായവരും ഉള്പ്പെടെ നൂറുകണക്കിന് സ്ത്രീകൾ പീഡനത്തിനു ഇരയായെന്നും മുൻ മാനേജരുടെ വെളിപ്പെടുത്തൽ. ഒപ്പം പീഡനങ്ങളും നഗ്ന ദൃശ്യങ്ങളും അടങ്ങുന്ന തെളിവുകള്‍ പോലീസിന് കൈമാറിയതായും റിപ്പോർട്ടുണ്ട്. ഒപ്പം ഇയാളുടെ ചികിത്സയില്‍ ഇരുന്ന 3 പേര്‍ രോഗം കലശലായി മരിച്ചതായും വെളിപ്പെടുത്തല്‍ ഉണ്ട്. മന്ത്രി എം കെ മുനീറിന്റെ സുഹൃത്താണെന്നും ഇയാൾ അവകാശപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്‌. വിവിധ രോഗങ്ങളുമായി എത്തുന്നവരെ പ്രചാചകന്റെ അനുഗ്രഹം ലഭിക്കാനെന്ന പേരിൽ ഇരുട്ടുമുറിയിൽ നഗ്നരായി ഇരുത്തിയ ശേഷമാണ് ഇയാൾ പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചിരുന്നത്.

ഇയാൾക്കെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ജംഷീർ അടക്കമുള്ളവരാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഷാഫിയുടെ ചികിത്സക്ക് വിധേയമായി രോഗം ഗുരുതരമായവരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഷാഫി സുഹൂരിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചികിത്സയ്ക്കത്തെിയ ഒരു കൊച്ചുപെൺകുട്ടി ബാപ്പയോട് ഡോക്ടർ ശരിയല്ലന്നെും നമുക്ക് ഇവിടുന്ന് പോവാമെന്നും പറയുന്നത് കേട്ടതോടെയാണ് തനിക്ക് സംശയങ്ങൾ തോന്നിത്തുടങ്ങിയതെന്ന് ജംഷീർ പറയുന്നു. ഇതിന് ശേഷം ഷാഫി സുഹൂരിയുടെ നടപടികൾ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലായതെന്നും ഇയാൾ പറയുന്നു. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനൊപ്പം അവരുടെ നഗ്‌ന ഫോട്ടോകൾ രഹസ്യമായി എടുത്തുവെയ്ക്കുന്നതും ഷാഫിയുടെ ശീലമായിരുന്നു. രഹസ്യമായി ഡോക്ടറുടെ ഫോണിൽ നിന്ന് ഇത്തരം ഫോട്ടോകൾ കൈക്കലാക്കി അത് സഹിതമാണ് ജംഷീർ പൊലീസിൽ പരാതി നൽകിയത്.

ഇതിന് ശേഷം ഒരു സ്ത്രീയും പൊലീസിൽ പരാതി നൽകി. ഇതിനത്തെുടർന്നാണ് പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഹോമിയോ-അലോപ്പതി ഗുളികകളാണ് ഡോക്ടർ രോഗികൾക്ക് നൽകിയിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സാ ഫീസായി ഷാഫി ഈടാക്കിയിരുന്നതെന്നും ജംഷീർ വ്യക്തമാക്കി. ഷക്കീല എന്ന സ്ത്രീയാണ് ചികിത്സയ്‌ക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ഥാപനത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നത് എന്നും ജംഷീർ ഒരു ഓൺലൈൻ പത്രത്തോട് പറഞ്ഞു. അടച്ചിട്ട ഇരുട്ടുമുറിയ്ക്കുള്ളിൽ സ്ത്രീകളെ കയറ്റിയ ശേഷം ഇയാൾ മുറി പൂട്ടും. പ്രാർഥന നടക്കുമ്പോൾ പ്രവാചകൻ എ്ത്തുമെന്നും അനുഗ്രഹം നൽകുമെന്നുമാണ് ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചിരുന്നത്. വസ്ത്രങ്ങൾ സ്വയം മാറ്റി നഗ്നരായി ഇരിക്കുന്ന സ്ത്രീകളുടെ അടുത്തേയ്ക്കു മറ്റൊരു വാതിലിലൂടെയാണ് ഇയാൾ എത്തിയിരുന്നത്. തുടർന്നു ഇായാൾ ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്തിരുന്നതെന്നും പ്രതിയുടെ സഹായി പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരം രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയതും മൊബൈലില്‍ എടുത്ത ചിത്രങ്ങളും ഇയാള്‍ക്കെതിരെ തെളിവാകും. തട്ടിപ്പിന് സ്ത്രീകൾ ഇരയാവാൻ കാരണം, ആത്മീയ രീതിയും കൂടി ഇടകലർത്തിയതിനാലാണ്. നിരപരാധികളായ നിരവധി രോഗികള് ആണ് ഇത്തരത്തിൽ ഇയാളുടെ വലയിൽ അകപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button