അഭിഭാഷകരുടെ ഔദ്യോഗിക വസ്ത്രം കാലാവസ്ഥയ്ക്ക് അനുയോജ്യമായി പരിഷ്ക്കരിയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെത്തുടര്‍ന്ന് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍.
ഹര്‍ജിക്കാരനായ അഡ്വ.വിന്സന്റ് പാനിക്കുളങ്ങരയാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.കടുത്ത വേനലില്‍ കറുത്ത കൊട്ടും ഗൌണും അണിഞ്ഞു കോടതി മുറിയില്‍ എത്തേണ്ടത് മനുഷ്യത്വരഹിതമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.എന്നാല്‍ ഈ വേഷം അഭിഭാഷകവൃത്തിയുടെ ഗൌരവവും മാന്യതയും പ്രതിഫലിപ്പിയ്ക്കുന്നതാണെന്നും മാറ്റേണ്ടതില്ലെന്നും പ്രസ്താവിച്ചാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്.തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
Post Your Comments