വേനല്‍ക്കാലം പടിവാതില്‍ക്കലെത്തിയതോടെ യു.എ.ഇയില്‍ അടുത്ത 48 മണിക്കൂര്‍ നേരം മൂടല്‍മഞ്ഞ്, പൊടിക്കാറ്റ് എന്നിവയുണ്ടാകാനുള്ള സാധ്യതയും അന്തരീക്ഷത്തിലെ ഉയര്‍ന്ന മെര്‍ക്കുറി അളവും പരിഗണിച്ച് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മെര്‍ക്കുറിയുടെ അളവ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
യു.എ.ഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തികള്‍, ചൊവ്വ ദിവസങ്ങളില്‍ മോശം തിരശ്ചീന ദര്‍ശനക്ഷമതയേ കാണൂ എന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തുറന്ന സ്ഥലങ്ങളില്‍ ദക്ഷിണകിഴക്കന്‍ വാതം പൊടിക്കാറ്റ് ഉണ്ടാക്കിയേക്കാം എന്ന മുന്നറിയിപ്പുമുണ്ട്.
സൗദി അറേബ്യയില്‍ ഇപ്പോള്‍ തന്നെ പൊടിക്കാറ്റ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഞായറാഴ്ച പൊടിക്കാറ്റ് മൂലം സൗദിയിലെ ജെദ്ദയില്‍ കര-വായു ഗതാഗതം തടസ്സപ്പെട്ടിരുന്നു. സ്കൂളുകള്‍ നേരെത്തെ അടയ്ക്കുകയും ചെയ്തു.
ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ അതീവ ജാഗരൂകരായിരിക്കണമെന്ന് യു.എ.ഇ കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരിയ മഴ ഉണ്ടാകുനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം മുന്‍കൂട്ടി കാണുന്നു.
Post Your Comments