മൊഹാലി: വനിതാ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതീരെ ഇന്ത്യയ്ക്കു മൂന്ന് റണ്‍സിന്റെ തോല്‍വി. തോല്‍വിയോടെ ഇന്ത്യന്‍ വനിതാ ടീം സെമി കാണാതെ ലോകകപ്പില്‍ നിന്നു പുറത്തായി. ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. വെസ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 111 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ബാറ്റിംഗില്‍ വിന്‍ഡീസിനായി 40 പന്തില്‍നിന്നു 45 റണ്‍സും ബൌളിംഗില്‍ മൂന്നു വിക്കറ്റും നേടിയ ദിയാന്ദ്ര ഡോട്ടിനാണ് കളിയിലെ താരം.
Post Your Comments