അങ്ങനെ കരീക്കോടെ കുടുംബകലഹങ്ങള്‍ക്ക് ഒടുവില്‍ തീരുമാനമായി..കൊല്ലം കരീക്കോട് അടുത്തുള്ള കിളികൊല്ലൂര്‍ സ്റെഷനില് അടുത്തിടെ ലഭിച്ച പരാതികളെല്ലാം കുടുംബകലഹങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.എല്ലാ പരാതിയിലെയും കുടുംബനാഥന്മാര് കഞ്ചാവ് ഉപയോഗിയ്ക്കുന്നവരും.
പിന്തുടര്ന്ന് അന്വേഷിച്ച പോലീസ് എത്തിയത് പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറിയുടെ അടുത്തുള്ള രാധാകൃഷണ പിള്ളയുടെ ചായക്കടയില്‍.അങ്ങനെ കഞ്ചാവ് വില്‍പ്പനയ്ക്ക് രാധാകൃഷ്ണ പിള്ള അറസ്റ്റിലായി.നാട്ടിലെ വീടുകളില്‍ കുടുംബകലഹങ്ങള്‍ക്കും അറുതിയായി.
കരീക്കോട് തെമ്പ്രവയലില് രാധാകൃഷണ പിള്ളയാണ് പോലീസ് പിടിയിലായത്.കരീക്കോട് സാരഥി ഭാഗത്തെ പൂന്തല കശുവണ്ടി ഫാക്ടറിയ്ക്ക് സമീപമുള്ള ഇയാളുടെ ചായക്കട കേന്ദ്രീകരിച്ചാണ്കഞ്ചാവ് വില്‍പ്പന നടന്നിരുന്നത്.ഫാക്റ്ററി പൂട്ടി മാസങ്ങളായിട്ടും ചായക്കട പ്രവര്‍ത്തിച്ചു വരുകയായിരുന്നു.അടുത്തിടെ കിളികൊല്ലൂര്‍ സ്റെഷനില് കിട്ടിയ കുടുംബകലഹപരാതികളാണ് അന്വേഷണം വഴിതിരിച്ചു വിട്ടത്.
ഇത്തരത്തില്‍ കഞ്ചാവ് ഉപയോഗിച്ച ചിലരെ കടയിലെത്തിച്ച് കഞ്ചാവ് വാങ്ങിപ്പിച്ച് ഉറപ്പുവരുത്തിയിട്ടാണ് പോലീസ് അന്വേഷണം നടത്തിയത്. .തുടര്‍ന്ന് രാത്രിയില്‍ മിന്നല്‍ പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.കുണ്ടറ കേന്ദ്രീകരിച്ചുള്ള സംഘമാണ് കഞ്ചാവ് എത്തിച്ചതെന്നു വിവരം ലഭിച്ചിട്ടുണ്ട്.അവരും നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments