CricketNewsSports

കംഗാരുക്കളേയും തകര്‍ത്ത് ഇന്ത്യ സെമിയില്‍

മൊഹാലി: ട്വന്റി-20 ലോകകപ്പിള്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. മൊഹാലിയില്‍ നിര്‍ണ്ണായക മത്സരത്തില്‍ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പിഴച്ചു. 49 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുനിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മത്സരം കൈവിട്ടുപോകുമെന്ന നിമിഷത്തില്‍ ക്രീസിലെത്തിയ വിരാട് കൊഹ്‌ലിയുടെ അത്യുജ്ജല പ്രകടനമാണ് ഇന്ത്യക്ക് രക്ഷയായത്. കൊഹ്‌ലി 51 പന്തുകളില്‍ നിന്ന് അടിച്ചുകൂട്ടിയത് രണ്ട് സിക്സുകളും 9 ഫോറുകളും ഉള്‍പ്പടെ 82 റണ്‍സ് അടിച്ചുകൂട്ടിയ കൊഹ്‌ലി വിജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തവും സ്വന്തം ചുമലിലേറ്റുകയായിരുന്നു. മറുവശത്ത് ധോണിയും കൊഹ്‌ലിയ്ക്ക് മികച്ച പിന്തുണ നല്‍കി. ഒടുവില്‍ 5 പന്തും ആറു വിക്കറ്റും ബാക്കി നില്‍ക്കെ വിരാട് ചുമലിലേറി ഇന്ത്യ വിജയതീരമണഞ്ഞു.

കൊഹ്‌ലിയാണ് കളിയിലെ കേമന്‍.

ഇന്ത്യയ്ക്ക് വേണ്ടി യുവരാജ് സിംഗ് 21 റണ്‍സെടുത്തു. രോഹിത് ശര്‍മ 12 ഉം ധവാന്‍ 13 ഉം റെയ്ന 10 ഉം റണ്‍സ് എടുത്ത് പുറത്തായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹാസില്‍വുഡ്, ഫാക്ക്നര്‍, മാക്സ് വെല്‍, സാമ്പ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് ആരണ്‍ ഫിഞ്ചിന്റെയും ഗ്ളെന്‍ മാക്സ്വെല്ലിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. ഫിഞ്ച് 43ഉം മാക്സ്വെല്‍ 31ഉം റണ്‍സ് നേടി. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്്ടു വിക്കറ്റും യുവരാജ് സിംഗ്, ആശിഷ് നെഹ്റ, ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഉസ്മാന്‍ ഖവാജ (26), ഷെയ്ന്‍ വാട്സന്‍ (18), പീറ്റര്‍ നെവില്‍ (10) എന്നിവരും ഓസീസ് സ്കോറിലേക്കു സംഭാവന നല്‍കി. ഫിഞ്ചും ഖവാജയും ചേര്‍ന്ന് ഓസീസിന് 4.2 ഓവറില്‍ 54 കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കമാണ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button