Gulf

വാട്സ്ആപ്പില്‍ യുവതിയെ അപമാനിച്ച അറബ് പൗരന് യു.എ.ഇ ശിക്ഷ വിധിച്ചു

ഷാര്‍ജ; മെസേജിംഗ് ആപ്ളിക്കേഷനായ വാട്സ്ആപ്പ് വഴി യുവതിയെ അപമാനിച്ച അറബ് പൗരന് മൂന്ന് മാസം തടവും രണ്ടര ലക്ഷം ദിര്‍ഹം പിഴയും ഒപ്പം നാട് നടത്തലും.

2015 ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. യുവതി പ്രതിയില്‍ നിന്ന് 8000 ദിര്‍ഹം വായ്പയായി വാങ്ങിയിരുന്നു. ഇത് ഇയാള്‍ തിരികെ ചോദിച്ചപ്പോള്‍ തിരികെ നല്‍കാന്‍ യുവതിയുടെ പക്കല്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതിയെ അപമാനിക്കുന്ന പത്തോളം സന്ദേശങ്ങള്‍ ഇയാള്‍ വാട്ട്‌സ് ആപ്പിലൂടെ അയയ്ക്കുകയായിരുന്നു.

സന്ദേശങ്ങള്‍ അയച്ചകാര്യം യുവാവ് കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ യുവതിക്കെതിരെ യുവാവാണ് കോടതിയില്‍ കേസ് നല്‍കിയത്. സഹപാഠിയായ യുവതി യുവാവിന് ചില വീഡിയോകള്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്ന് സഹോദരന്റെ നിര്‍ദ്ദേശപ്രകാരമാണ് യുവാവ് കോടതിയെ സമീപിച്ചത്. ഈ സമയം യുവതി ഈജിപ്തിലായിരുന്നു.
യുവതിയുടെ അഭാവത്തിലാണ് യുവാവിനെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button