ഗുര്‍ഗാവുന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ഇന്ത്യന്‍ ബോക്സിങ് താരം വിജേന്ദര്‍ സിങ് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ ഡബ്ല്യു.ബി.ഒ ഏഷ്യയുടെ ബോക്സിങ് മത്സരത്തില്‍ തന്റെ പേരാട്ടത്തിന് സാക്ഷിയാകാന്‍ സച്ചിനെ ക്ഷണിക്കാനാണ് വിജേന്ദര്‍ എത്തിയത്. ആവേശത്തോടെയാണ് തന്റെ ആരാധനാപാത്രവുമായി കൂടിക്കാഴ്ച നടത്തിയ കാര്യം വിജേന്ദര്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത്.
ഏത് കായിക താരത്തിനും പ്രചോദനം നല്‍കുന്നയാളാണ് സച്ചിന്‍. തിരക്കുകള്‍ക്കിടയില്‍ തനിക്കുവേണ്ടി സമയം ചിലവഴിച്ച സച്ചിന് നന്ദി. ബോക്സിങില്‍ തല്‍പ്പരനായ സച്ചിന്‍ തന്റെ ഭാവിയില്‍ ആശംസ നേര്‍ന്നതായും എല്ലാ പിന്തുണകളും പ്രഖ്യാപിച്ചതായും വിജേന്ദര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ജൂണ്‍ പതിനൊന്നിനാണ്് ഡബ്ല്യു.ബി.ഒ ഏഷ്യയുടെ ഉദ്ഘാടന പോരാട്ടം.
Post Your Comments