ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാകിസ്ഥാന്‍ സംഘം നാളെ ഇന്ത്യയിലെത്തും. ഭീകരാക്രമണത്തിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പാകിസ്ഥാന്‍ സംഘം ഞായറാഴ്ച്ച ഇന്ത്യയിലെത്തുന്നത്.
അന്വേഷണസംഘത്തിലെ അഞ്ചുപേര്‍ക്കും വിദേശകാര്യമന്ത്രാലയം വിസ അനുവദിച്ചു. പത്താന്‍കോട്ട് സൈനികത്താവളത്തിലെത്തി അഞ്ചംഗ അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കും. പത്താന്‍കോട്ട് സൈനികത്താവളം സന്ദര്‍ശിക്കുന്ന സംഘം എന്‍.ഐ.എ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തും.
Post Your Comments