കുവൈറ്റ്: കുവൈറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി വനിത മരിച്ചത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഫെബ്രുവരി 7-ന് സാല്‍മിയയിലാണ് സംഭവം നടന്നത്. ഹവെല്ലി സുരക്ഷാ ഉദ്യോഗസ്ഥര്‍ മരണമടഞ്ഞ യുവതിയുടെ ഭര്‍ത്താവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ് ലീക്ക് ആകുന്ന വിധമാക്കി വച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
തുടക്കത്തില്‍ തന്നെ ഇയാള്‍ പൊലീസിന്‍റെ സംശയത്തിന്‍റെ നിഴലിലായിരുന്നു. പക്ഷേ, സിലിണ്ടര്‍ പൊട്ടിയുള്ള അപകടത്തില്‍ ഇയാള്‍ക്കും പരിക്കുകള്‍ പറ്റിയതിനാല്‍ അവ ഭേദമാകുന്നത് വരെ പോലീസ് കാത്തിരുന്നു.
ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങള്‍ മൂലമാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ സമ്മതിച്ചു.
Post Your Comments