വെറും ഒരു രൂപയ്ക്ക് കമ്പ്യൂട്ടര്‍ ലഭ്യമാക്കി അവധിക്കാലം അടിപൊളിയാക്കാന്‍ ഒരുങ്ങുകയാണ് ഡെല്‍.
ഡെല്ലിന്റെ ബാക്ക് ടു സ്‌കൂള്‍ ക്യാംമ്പയിനിലൂടെയാണ് ഒരു രൂപയ്ക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഒരു രൂപ നല്‍കി സ്വന്തമാക്കുന്ന കമ്പ്യൂട്ടറുകളുടെ ബാക്കി തുക പലിശ രഹിത ഇന്‍സ്റ്റാള്‍ മെന്റിലൂടെ അടച്ചു തീര്‍ത്താല്‍ മതി. മാര്‍ച്ച് 22 മുതല്‍ മേയ് 31 വരെ രാജ്യത്തെ എല്ലാ ഡെല്‍ അംഗീകൃത വിതരണക്കാരില്‍ നിന്നും ഈ പദ്ധതി പ്രകാരം കമ്പ്യൂട്ടര്‍ വാങ്ങാന്‍ സാധിക്കും.
ഡെല്ലിന്റെ ഇന്‍സ്പിറോണ്‍ ശ്രേണിയിലെ ഡെസ്‌ക്‌ടോപ്പുകള്‍ക്കും നാലാം തലമുറ കോര്‍ ഐ 3 ഇന്‍സ്പിറോണ്‍ 3000 ശ്രേണിയിലെ നോട്ട് ബുക്ക് പി.സികള്‍ക്കുമാണ് ബാക്ക് ടു സ്‌കൂള്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്. www.compuindia.com എന്ന വെബ്‌സൈറ്റിലൂടെയും കമ്പ്യൂട്ടര്‍ വാങ്ങാം.
ഒരു രൂപയ്ക്ക് കമ്പ്യൂട്ടര്‍ ബുക്ക് ചെയ്യുന്നതോടൊപ്പം 199 രൂപ അധികം നല്‍കി രണ്ട് വര്‍ഷത്തെ അധിക ഓണ്‍ സൈറ്റ് വാറന്റിയും നേടാം. കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്താല്‍ തൊട്ടടുത്ത ദിവസം ഉപഭോക്താവിന്റെ അടുക്കലെത്തി കമ്പ്യൂട്ടറിന്റെ തകരാര്‍ പരിഹരിക്കുന്ന സേവനമാണിത്.
Post Your Comments