ബ്രസീലും ഉറുഗ്വേയും തമ്മില്‍ ബ്രസീലിലെ പെര്‍നാംബുക്കോയിലുള്ള റെസിഫേ ഇട്ടായ്പ്പാവ അരീനയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരം 2-2 എന്ന സ്കോറിന് സമനിലയില്‍ അവസാനിച്ചു.
ബ്രസീലിനു വേണ്ടി മത്സരത്തിന്‍റെ ആദ്യമിനിറ്റില്‍ തന്നെ ഡഗ്ലസ് കോസ്റ്റ സ്കോര്‍ ചെയ്തു. തുടര്‍ന്ന്‍ 26-ആം മിനിറ്റില്‍ റെനാറ്റോ ഓഗസ്റ്റോയും ഉറുഗ്വേ വല ചലിപ്പിച്ചതോടെ ബ്രസീല്‍ 2-0 ലീഡ് എടുത്തു.
വിജയം മുന്നില്‍ക്കണ്ട് കളിച്ച ബ്രസീലിന് പക്ഷേ നിരാശയായിരുന്നു ഫലം. 31-ആം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയിലൂടെ ഒരു ഗോള്‍ മടക്കിയ ഉറുഗ്വേയ്ക്ക് ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം ലൂയിസ് സുവാരസ് 48-ആം മിനിറ്റില്‍ സമനിലയും സമ്മാനിച്ചു.
കഴിഞ്ഞ ലോകകപ്പില്‍ ഇറ്റലിയുടെ ജിയോര്‍ജ്ജിയോ ചെല്ലിനിയെ കടിച്ചതിന് 9 അന്താരാഷ്‌ട്ര മത്സരങ്ങളുടെ വിലക്ക് കഴിഞ്ഞ് ആദ്യമത്സരം കളിച്ച ലൂയിസ് സുവാരസ് തന്നെയാണ് മത്സരത്തില്‍ ഏറ്റവും തിളങ്ങിയത്. ആദ്യപകുതിയില്‍ നന്നായി കളിച്ച നെയ്മറിന് പക്ഷേ ഇടവേളയ്ക്ക് ശേഷം പുറംവേദന ശല്യമായപ്പോള്‍ കാര്യമായൊന്നും ചെയ്യാനായില്ല.
Post Your Comments