തലശ്ശേരി: മനോജ് വധക്കേസില്‍ തന്നെ സി.ബി.ഐ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയണമെന്ന് പി.ജയരാജന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തലശ്ശേരി ജില്ലാസെഷന്‍സ് ജഡ്ജി വി.ജി അനില്‍കുമാര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ജയരാജന്‍ തന്റെ ആവശ്യമുന്നയിച്ചത്.
ജയരാജന്റെ റിമാന്‍ഡ് നീട്ടാന്‍ സി.ബി.ഐ. കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ജഡ്ജി ജയരാജനുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.
റിമാന്‍ഡ് കാലാവധി കോടതി ഏപ്രില്‍ എട്ടുവരെ നീട്ടി. സി.ബി.ഐ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മൂന്നുദിവസം ചോദ്യംചെയ്യാന്‍ കോടതി നല്‍കിയ അനുമതി ഇന്നലെ അവസാനിച്ചു. സി.ബി.ഐയുടെ ചോദ്യം ചെയ്യലിനോട് പി.ജയരാജന്‍ നിഷേധാത്മക നിലപാടാണെടുക്കുന്നതെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
Post Your Comments