2008 മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ വിചാരണ ഇന്ന് തുടര്‍ന്നു. എന്താണ് ഇന്ത്യയെ ഇത്രമാത്രം നിങ്ങള്‍ വെറുക്കുന്നത് എന്ന ഡിഫന്‍സ് അഡ്വക്കേറ്റ് അബ്ദുള്‍ വഹാബ് ഖാന്‍റെ ചോദ്യത്തിന് ഹെഡ്ലി തന്‍റെ കുട്ടിക്കാലത്ത് നടന്ന ഇന്ത്യാ-പാക് യുദ്ധമാണ് കാരണമായി പറഞ്ഞത്.
ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയ 1971 യുദ്ധത്തിന്‍റെ സമയത്ത് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഹെഡ്ലി പഠിച്ചിരുന്ന സ്കൂളിലും ബോബ് വര്‍ഷിച്ചിരുന്നതായി ഹെഡ്ലി പറഞ്ഞു. ഇതിനെത്തുടര്‍ന്ന്‍ സ്കൂളിലെ ഏതാനും ജീവനക്കാര്‍ മരണമടഞ്ഞതായും, അന്ന്‍ തന്‍റെ മനസ്സില്‍ ഇന്ത്യയ്ക്കെതിരെ കടന്നുകൂടിയ വെറുപ്പിന്‍റെ കനലുകളാണ് പ്രതികാരത്തിനായി തീവ്രവാദ സംഘടന ലഷ്കറില്‍ ചേരാന്‍ പ്രേരിപ്പിച്ചത് എന്നാണ് ഹെഡ്ലിയുടെ പക്ഷം.
Post Your Comments