ലണ്ടന്‍: ബ്രസല്‍സിലുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ബെല്‍ജിയത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ലോകരാജ്യങ്ങളെ പരിഹസിച്ച് ഐഎസിന്റെ ഓണ്‍ലൈന്‍ പോള്‍. ബ്രസല്‍സില്‍ ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ഈഫല്‍ ടവറില്‍ ബെല്‍ജിയത്തിന്റെ കൊടിയുടെ നിറം വൈദ്യുത ദീപങ്ങളാല്‍ തെളിച്ചിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടായിരുന്നു തീവ്രവാദികള്‍ ചര്‍ച്ച നടത്തുന്ന അല്‍-മിന്‍ബാര്‍ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പോളിംഗ് നടന്നത്.
ഈഫല്‍ ടവറിന്റെ അടുത്ത നിറം എന്തായിരിക്കും? ഐസിസിന്റെ അടുത്ത ലക്ഷ്യം ഏത് രാജ്യമായിരിക്കണം? എന്നീ ചോദ്യങ്ങളാണ് പോളിങ്ങില്‍ ചോദിച്ചിരുന്നത്. യു.എസ്. റഷ്യ, യു.കെ എന്നീ രാജ്യങ്ങളുടെ പേരായിരുന്നു പോളിങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ജിഹാദി അനുകൂലികള്‍ യു.കെയ്ക്കാണ് കൂടുതല്‍ വോട്ടു നല്‍കിയത്. രണ്ടാം സ്ഥാനം റഷ്യക്കാണ്. ലണ്ടന്‍, വാഷിംഗ്ടണ്‍, റോം എന്നിവിടങ്ങളിലും എല്ലാ അവിശ്വാസികളുടെ തലസ്ഥാനവും ആക്രമിക്കുമെന്ന് ഒരു ഐഎസ് അനുഭാവി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഐസിസ് നടത്തി പാരീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം പ്രകടമാക്കി ടവറിന് ഫ്രാന്‍സിന്റെ കൊടിയുടെ നിറവും നല്‍കിയിരുന്നു.
Post Your Comments