കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ് പ്രതിയായ സി.പി.ഐ.എം നേതാവ് പി.ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സി.പി.ഐ.എം ഒരുങ്ങുന്നു. കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നില്‍ ജയരാജനെ മത്സരിപ്പിച്ച് ജയിപ്പിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ മത്സരിച്ച് വിജയിച്ചാല്‍ കേസിനെ പ്രതിരോധിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
മനോജ് വധക്കേസില്‍ റിമാന്‍ഡിലായിരുന്ന ജയരാജന് രണ്ട് മാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന ഉപാധികളില്‍ തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മത്സരിക്കുന്നതോടെ ജില്ലയില്‍ പ്രവേശിക്കാനും ജയരാജന് തിരഞ്ഞെടുപ്പില്‍ സജീവമാകാനും കഴിയുമെന്ന് പാര്‍ട്ടി കരുതുന്നു.
Post Your Comments