NewsIndia

വീടില്ലാത്ത പാവങ്ങള്‍ക്കു വേണ്ടി 3 വര്‍ഷം കൊണ്ട് 1-കോടി വീടുകള്‍: കേന്ദ്രസര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊന്‍തൂവല്‍ കൂടി

ന്യൂഡെല്‍ഹി: ഗ്രാമീണമേഖലയിലെ ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കായി അടുത്ത മൂന്നുകൊല്ലംകൊണ്ട് ഒരു കോടി വീടുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. 81,975-കോടി രൂപ ചിലവഴിച്ചാകും കേന്ദ്രം ഈ പദ്ധതി നടപ്പിലാക്കുന്നത്. 60,000-കോടി ബജറ്റ് വിഹിതവും 21,975-കോടി ‘നബാര്‍ഡ്’ വായ്പയും ഉപയോഗിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. “പ്രധാന്‍മന്ത്രി ആവാസ് യോജന” പ്രകാരം 2022-ഓടെ എല്ലാവര്‍ക്കും വീട് എന്ന പ്രഖ്യാപനത്തിന്‍റെ നടപ്പിലാക്കല്‍ ആയിരിക്കും ഈ പദ്ധതി.

വീടുവയ്ക്കാന്‍ പ്രയാസമേറിയ സ്ഥലങ്ങളായ മലമ്പ്രദേശങ്ങള്‍ പോലുള്ള സ്ഥലങ്ങളില്‍ വീടൊന്നിന് 1.30-ലക്ഷം രൂപയും, മറ്റു സ്ഥലങ്ങളില്‍ 1.20-ലക്ഷം രൂപയും ആണ് അനുവദിക്കുക. സാമൂഹിക-സാമ്പത്തിക സര്‍വേയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവരെ തിരഞ്ഞെടുക്കും.

ഈ പട്ടിക ഗ്രാമസഭകളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. എല്ലാ വിവരങ്ങളും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. എല്ലാ നടപടിക്രമങ്ങളും സുതാര്യമാക്കിയുള്ള പദ്ധതിനടപ്പാക്കല്‍ ആയിരിക്കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

വീടിനുള്ള കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാണ്. അര്‍ഹരായവരുടെ അക്കൌണ്ടുകളിലേക്ക് പണം നേരിട്ട് നല്‍കും. 70,000-രൂപയുടെ പ്രത്യേക വായ്പയും അനുവദനീയമാണ്. അര്‍ഹരായ ആളുകള്‍ക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 90 ദിവസത്തെ ജോലി ഉറപ്പാക്കും. പ്രാദേശിക നിര്‍മ്മാണവസ്തുക്കള്‍ ഉപയോഗിച്ചായിരിക്കണം ഗൃഹനിര്‍മ്മാണം. പരമാവധി വിസ്തീര്‍ണ്ണം 25 ചതുരശ്ര മീറ്റര്‍ ആയിരിക്കണം എന്ന നിബന്ധനയുമുണ്ട്. ഗുണനിലവാരത്തിനായി ആവശ്യമായ സാങ്കേതികസഹായം ഉറപ്പാക്കും. ഒരു ദേശീയതല ഏജന്‍സി ഇതിന്‍റെ മേല്‍നോട്ടം ഏറ്റെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button