തിരുവനന്തപുരം : ഒരു ആശയപ്രസ്ഥാനത്തെയും അക്രമത്തിലൂടെ തടയാന്‍ കഴിയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കാട്ടായിക്കോണത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമല്‍കൃഷ്ണയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച രാത്രി 10.30ഓടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ അമിത് ഷാ 11.15ഓടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു. ബി.ജെ.പി നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അമല്‍കൃഷ്ണയെ കണ്ടശേഷം ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് ആരോഗ്യസ്ഥിതിവിലയിരുത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മറ്റ് നേതാക്കളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സെക്രട്ടറി സുരേഷ്, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍ തുടങ്ങിയവരും അമിത് ഷായെ അനുഗമിച്ചു.
ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റുകാരെയും മാറി മാറി ഭരണത്തിലെത്തിക്കുന്ന കേരള ജനതയുടെ മനസ്സ് ഇത്തവണ ബി.ജെ.പിക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്താകമാനം കമ്യൂണിസം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ത്രിപുരയില്‍ മാത്രമാണ് ശേഷിക്കുന്നത്. മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിച്ചു കൂട്ടുന്ന ആര്‍.എസ്.എസ് പ്രചാരക് അമല്‍കൃഷ്ണയുടെ ജീവനു വേണ്ടി കോടിക്കണക്കിന് വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരികെവരുമെന്ന് പ്രതീക്ഷിക്കുന്നതായും അമിത് ഷാ പറഞ്ഞു. 12.30ഓടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി.
Post Your Comments