തിരുവനന്തപുരം ; കേരളം ബി.ജെ.പിക്ക് വാരണസിയെക്കാള്‍ പ്രാധാന്യമുള്ള സംസ്ഥാനമെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ . ട്രിവാൻഡ്രം ക്ളബ്ബിലെ സുബ്രഹ്മണ്യം ഹാളിൽ ബി.ജെ.പി നടത്തിയ സൗഹൃദകൂട്ടായ്മയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഉപേക്ഷിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയേയും രാജ്യം വേണ്ടെന്ന് വച്ച കോൺഗ്രസിനേയും മാറിമാറി തിരഞ്ഞെടുക്കുന്ന രീതി മാറ്റി ലോക നായകനാകാനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേരളം നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരെല്ലാം പ്രധാനമന്ത്രിയെന്നും പ്രധാനമന്ത്രിക്ക് ആ ബോധമില്ലാതിരുന്നതുമായ ഒരു ഭരണപരാജയത്തിൽ നിന്നാണ് മോദി ഭരണം ആരംഭിച്ചത്.
400 സിഗരറ്റിനേക്കാൾ കൂടുതൽ പുക ശ്വസിച്ച് പാചകം ചെയ്‌തിരുന്ന വീട്ടമ്മമാർക്കും 16 കാരി മകളെ പൊതുസ്ഥലത്ത് ശൗചംനടത്താൻ വിടുന്നതിന്റെ അപമാനവും സഹിച്ചിരുന്ന അഞ്ച്കോടി വീടുകളിൽ പാചകവാതകവും വൈദ്യുതിയും ശൗചാലയങ്ങളും നൽകി.
മുൻ സർക്കാരിനെ അപേക്ഷിച്ച് കേരളത്തിന്70000 കോടിയുടെ നികുതിവിഹിതവും അടിസ്ഥാനസൗകര്യവികസനത്തിന് ഒന്നരലക്ഷം കോടിയുടെ അധികസഹായവും നൽകി. കൊച്ചിമെട്രോയ്‌ക്ക് പോലും 1257 കോടിയുടെ സഹായമാണ് നൽകിയതെന്നും, മൂന്ന് വർഷത്തിനുള്ളിൽ ഒരു അഴിമതി ആരോപണംപോലും ഉന്നയിക്കാൻ ആർക്കുമായില്ലെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments