Kerala

മകനെ സൗദിയിലേക്ക് യാത്രയാക്കി മടങ്ങിയ മാതാപിതാക്കളെ കാത്തിരുന്നത് വന്‍ ദുരന്തം

പാലാ : സൗദിയില്‍ ജോലിക്കു പോയ മകനെ യാത്രയാക്കി മടങ്ങുംവഴി കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. വടശ്ശേരിക്കര കുമ്പളാംപൊയ്ക നരിക്കുഴി കണ്ണമ്പാറ കോയിപ്ലാക്കല്‍ തോമസ് (സണ്ണി 55), ഭാര്യ റോസമ്മ (52) എന്നിവരാണു മരിച്ചത്. ഇന്നലെ 12.30 രാമപുരം – പാലാ റൂട്ടില്‍ നെച്ചിപ്പുഴൂര്‍ വളവിലായിരുന്നു അപകടം. മകന്‍ എബിയുടെ ഭാര്യ എലിസബത്ത് (രജനി-32), മക്കളായ എഡ്വിന്‍ (4) , ഗോഡ്വിന്‍ (2) എന്നിവര്‍ക്കു സാരമായി പരിക്കേറ്റു.

ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റവരെ ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സണ്ണിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും റോസമ്മ ആശുപത്രിയില്‍ മരിച്ചു. എലസബത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മക്കളായ എഡ്വിനും ഗോഡ്വിനും കുട്ടികളുടെ ആശുപത്രിയിലും ചികിത്സയിലാണ്.

ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ നിന്ന് ഇവര്‍ നെടുമ്പാശ്ശേരിയിലേക്ക് യാത്ര തിരിച്ചത്. 11 ന് എബിയെ യാത്രയാക്കിയ ശേഷം തിരികെ വരികയായിരുന്നു. റഷ്യയില്‍ ജോലി ചെയ്തിരുന്ന എബി ഒരു വര്‍ഷമായി നാട്ടിലുണ്ടായിരുന്നു. അതേ കമ്പനി സൗദിയിലേക്ക് വിളിച്ചതിനെ തുടര്‍ന്നു ജോലിക്കായി പോവുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന സണ്ണി ഉറങ്ങിയതാകാം അപകടകാരണമെന്നു പോലീസ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയിലെ പമ്പ് ഓപ്പറേറ്ററാണ് സണ്ണി. വിരമിക്കാന്‍ ഏതാനും മാസങ്ങളേ ഉണ്ടായിരുന്നുള്ളൂ. വടശ്ശേരിക്കര എസ്.ബി.ടിയിലെ പാര്‍ടൈം ഉദ്യോഗസ്ഥയാണ് റോസമ്മ. സിബിയാണ് മറ്റൊരു മകള്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button