NewsIndia

ജനാധിപത്യ സംവിധാനങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് എം.എല്‍,എമാരുടെ ആവശ്യങ്ങള്‍

ഹൈദരാബാദ്: തെലുങ്കാന സര്‍ക്കാര്‍ എം.എല്‍.എമാരുടെ പ്രതിഫലം 400 ശതമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയതിനു പിന്നാലെ കൂടുതല്‍ ആവശ്യങ്ങളുമായി നിയമസഭാ സാമാജികര്‍ രംഗത്ത്. ഹൈദരാബാദില്‍ സ്ഥലവും വീടും നല്‍കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. വാഹനം വാങ്ങാന്‍ കൂടുതല്‍ തുക നല്‍കണമെന്നും എം.എല്‍.എമാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

പ്രതിഫലം 400 ശതമാനമായി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് അനുകൂല തീരുമാനം സര്‍ക്കാര്‍ ഏകദേശം അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതിനിടെയാണ് ജനാധിപത്യ സംവിധാനത്തെ പോലും വെല്ലുവിളിക്കുന്ന തരത്തില്‍ എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button