India

ദിവസവും കുറഞ്ഞത് അഞ്ചുകുട്ടികളെയെങ്കിലും കാണാതാവുന്നതായി റിപ്പോര്‍ട്ടുകള്‍

ചെന്നൈ : അഞ്ചുകുട്ടികളെയെങ്കിലും ദിവസവും കാണാതാവുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. തമിഴ്‌നാട് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 656 കുട്ടികളെ 2015 ല്‍ മാത്രം കാണാതായിട്ടുണ്ട്.

2014 ല്‍ 144 കുട്ടികളെ ചെന്നൈയില്‍ നിന്നുമാത്രം കാണാതായിട്ടുണ്ട്. 2015 ആയപ്പോഴേയ്ക്കും ഇത് ഉയര്‍ന്ന് 149 ല്‍ എത്തി. 2016 ല്‍ 450 ഓളം കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 145 ഓളം കുട്ടികളെ പോലീസിന്റെ സഹായത്തോടെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. മനുഷ്യക്കടത്തുകാരും ഭിക്ഷാടന മാഫിയായുമാണ് കുട്ടികളെ കാണാതാവുന്നതിന് പിന്നിലെന്ന് പോലീസ് പറയുന്നു.

2015 മുതല്‍ 2016 മാര്‍ച്ച് വരെ ഏകദേശം 2,741 കുട്ടികളെ കാണാതായിട്ടുണ്ട്. ഇതില്‍ 1,555 കുട്ടികളെ കണ്ടെത്തുന്നതിന് സാധിച്ചിട്ടുണ്ട്. കേന്ദ്ര വനിത ശിശുക്ഷേമമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2016 മാര്‍ച്ച് മാസത്തില്‍ മാത്രം തമിഴ്‌നാട്ടില്‍ നിന്ന് കാണാതായ കുട്ടികളുടെ എണ്ണം 21 ആണ്. ഇതില്‍ മൂന്ന് കുട്ടികളെ കണ്ടെത്തുന്നതിന് സാധിച്ചു. കഴിഞ്ഞ മാസം 171 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 55 കുട്ടികളെ കണ്ടെത്തുന്നതിന് സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button