തിരുവനന്തപുരം: ഇടുക്കി ജലസംഭരണിയോട് ചേര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പട്ടയം നല്‍കി. റിസോര്‍ട്ടുകള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് ആരോപണം. കേരള ഇലക്ട്രിസിറ്റി വര്‍ക്കേര്‍സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) പ്രസിഡന്‍റ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ തീരുമാനം ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം ഗണ്യമായി കുറയ്ക്കും. 2016 ജനുവരി ഒന്നിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ തീരുമാനം എടുത്തത്.
Post Your Comments