Kerala

യൂസഫ് അലി കേച്ചേരി കവിതാ പ്രശസ്തി പത്രം അച്ചന്‍കോവില്‍ അജിത്തിന്

കൊല്ലം: യൂസഫ് അലി കേച്ചേരി കവിതാ പ്രശസ്തി പത്രത്തിന് അച്ചന്‍കോവില്‍ അജിത് അര്‍ഹനായി. യൂസഫ് അലി കേച്ചേരിയുടെ സ്മരണയ്ക്ക് തൃശ്ശൂരിലെ യൂസഫ് അലി കേച്ചേരി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അച്ചന്‍കോവില്‍ അജിത്തിന്റെ കവിത അര്‍ഹമായിരുന്നു. കേച്ചേരിയിലെ കോവിലന്‍ നഗറില്‍ നടന്ന കവിസംഗമത്തില്‍ ടി.എ.സുന്ദര്‍ മേനോന്‍ പ്രശസ്തിപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ട്രസ്റ്റ് പ്രസിഡന്റ് സലിം ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന യൂസഫ് അലി കേച്ചേരി അനുസ്മരണ സമ്മേളനത്തില്‍ കവി പി.ടി.നരേന്ദ്രമേനോന്‍ അച്ചന്‍കോവില്‍ അജിത്തിനെ പൊന്നാടയണിയിച്ചു.

shortlink

Post Your Comments


Back to top button