പാകിസ്ഥാനിലെ സിന്ധില്‍ ഹോളി ആഘോഷത്തിനായി വാങ്ങിയ വ്യാജമദ്യം കഴിച്ച് 24 പേര്‍ മരിച്ചു.
മരിച്ചവരെല്ലാം ഹിന്ദുക്കളാണ്.മരിച്ചവരില്‍ ആറ് സ്‌ത്രീകളും ഉള്‍പ്പെടുന്നു. റ്റാന്‍ഡോ മുഹമ്മദ് ഖാന്‍ ജില്ലയിലാണ് സംഭവം. മദ്യം കഴിച്ച 35 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹോളി ആഘോഷിക്കാനായി ഒരാളില്‍ നിന്നും വിലകുറഞ്ഞ മദ്യം വാങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചികിത്സയിലിരിക്കുന്ന മറ്റുള്ളവരുടെയും നില ഗുതരമാണെന്നാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് വ്യാജമദ്യം തടയുന്നത് പോലീസിന് സാധിച്ചില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. പ്രദേശത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ അധികാരികള്‍ സസ്‌പെന്റ് ചെയ്‌തു.
Post Your Comments