FootballNewsSports

Video: മെസ്സിയുതിര്‍ത്ത ഷോട്ടേറ്റ് യുവതിക്ക് പരിക്കേല്‍ക്കുന്നു

ഞായറാഴ്ച സ്പാനിഷ് ലീഗില്‍ വിയ്യാറയലും ബാഴ്‌സലോണയും തമ്മില്‍ നടന്ന മത്സരത്തിനിടെ മെസ്സിയുടെ ഇടംകാലിന്‍റെ ചൂടറിഞ്ഞത് സാധാരണ സംഭവിക്കാറുള്ളതു പോലെ എതിരാളികളായിരുന്നില്ല. മെസ്സി അത്ര ഫോമിലല്ലാതിരുന്ന കളിയില്‍ വിയ്യാറയല്‍ ബാഴ്സയെ 2-2 എന്ന സ്കോറില്‍ സമനിലയില്‍ തളയ്ക്കുകയും ചെയ്തു. മത്സരത്തില്‍ പല ഷോട്ടുകളും ഉതിര്‍ത്ത മെസ്സി പക്ഷേ ഗോളൊന്നും നേടിയില്ല എന്നു മാത്രമല്ല, അര്‍ജന്‍റീനിയന്‍ ലോകതാരത്തിന്‍റെ ലക്ഷ്യം തെറ്റിപ്പോയ ഒരു കനത്ത ഷോട്ട് ചെന്ന്‍ പതിച്ചത് വിയ്യാറയല്‍ ഗോളിന്‍റെ തൊട്ടുപുറകില്‍ ഗാലറിയിലെ മുന്‍നിരയില്‍ ഇരുന്നിരുന്ന ഒരു യുവതിയുടെ മേലാണ്.

ഷോട്ട് ഏറ്റ മാത്രയില്‍ തന്നെ അസ്വസ്ഥയായ യുവതി തലകറക്കത്തിന്‍റെ ലക്ഷണങ്ങളോടെ അടുത്തിരുന്ന സുഹൃത്തിന്‍റെ ദേഹത്തേക്ക് ചാഞ്ഞു. തുടര്‍ന്ന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന വിയ്യാറയല്‍ മെഡിക്കല്‍ ടീം യുവതിയെ പ്രാഥമിക ശുശ്രൂഷകള്‍ക്കും മറ്റു പരിശോധനകള്‍ക്കുമായി പുറത്തേക്ക് കൊണ്ടുപോയി. യുവതിയുടെ പിന്നീടുള്ള അവസ്ഥയെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമല്ല.

വിയ്യാറയലിന്‍റെ ഹോംഗ്രൌണ്ടായ എല്‍-മാഡ്രിഗലില്‍ വച്ചു നടന്ന മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ലീഗില്‍ ബാഴ്സ ഒന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button