Kerala

കിണറ്റിലിറങ്ങിയ ഗൃഹനാഥനും രക്ഷിയ്ക്കനെത്തിയവരും കിണറ്റില്‍കുടുങ്ങി:അഗ്നിശമനസേന രക്ഷകനായി

കിണറ് വൃത്തിയാക്കാനിറങ്ങിയ ഗൃഹനാഥനും രക്ഷിയ്ക്കാനിറങ്ങിയ രണ്ടുപേരും കിണറ്റില്‍ കുടുങ്ങി.
അഗ്നിശമനസേനയെത്തി മൂവരെയും രക്ഷിച്ചു.കാട്ടാക്കട വാഴിച്ചാല്‍ ആലച്ചക്കോണം മണികണ്ഠവിലാസത്തില്‍ മാധവന്‍ നാടാര്‍ ആണ് സ്വന്തം വീട്ടുമുറ്റത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി കിണറിനുള്ളില്‍ കുടുങ്ങിയത്. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ അനീഷ്‌,പ്രഭാകരന്‍ തുടങ്ങിയ അയല്‍ക്കാര്‍ രക്ഷിയ്ക്കാനിറങ്ങിയെങ്കിലും അവരും പെട്ടുപോവുകയായിരുന്നു.
തുടര്‍ന്ന് വിവരം ലഭിച്ച അഗ്നിശമനസേന വന്നെത്തി മൂവരെയും പുറത്തെത്തിച്ചു. സ്റേഷന്‍ ഓഫീസര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍മാന്‍മാരായ ഷിജു,സതീഷ്‌,ലീഡിംഗ് ഫയര്‍മാന്‍ രാജന്‍,ശശി,റിയാസ് ജപദാസ് എന്നിവര്‍ പങ്കെടുത്തു.

മാധവന്‍ നാടാരെ പാറശ്ശാല ആശുപത്രിയിലും മറ്റു രണ്ടുപേരെ നെയ്യാര്‍ ഡാം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button