കോയമ്പത്തൂര്‍: അപൂര്‍വയിനത്തില്‍ പെട്ട പറക്കുന്ന പാമ്പിനെ കോയമ്പത്തൂരിന് സമീപമുള്ള ഗ്രാമത്തില്‍ നിന്ന് കണ്ടെത്തി. കോയമ്പത്തൂര്‍ കലംപാളയത്ത് വെങ്കിടേശന് എന്നയാളുടെ കൃഷിയിടത്തിലാണ് മൂന്നടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തിയത്.
ശനിയാഴ്ച വെങ്കിടേശന് തന്റെ കൃഷിയിടത്തില്‍ നില്‍ക്കുമ്പോഴാണ് മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് പറന്നുപോകുന്ന പാമ്പിനെ കണ്ടത്. തുടര്‍ന്ന് പാമ്പ് പിടുത്തക്കാരന്റെ സഹായത്തോടെ മൂന്നു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.
തെക്കുകിഴക്കന്‍ രാജ്യങ്ങളായ വിയറ്റ്നാം. കംബോഡിയ തുടങ്ങിയയിടങ്ങളിലെ വരണ്ട പ്രദേശങ്ങളില്‍ കണ്ടുവരുന്ന പമ്പാണിതെന്ന് വനവകുപ്പ് അധികൃതര്‍ പറഞ്ഞു. ശ്രീലങ്കയിലെ ചില പ്രദേശങ്ങളിലും ഇന്ത്യയില്‍ അപൂര്‍വമായും ഇവയെ കണ്ടുവരാറുണ്ട്.
ക്രിസോപീലിയ എന്ന നാമത്തില്‍ അറിയപ്പെടുന്ന ഈ പാമ്പിന് തിരശ്ചീനമായി വായുവിലൂടെ 20 അടിയോളം നിര്‍ത്താതെ പറക്കാന്‍ കഴിയും. ചാരനിറത്തിലുള്ള പാമ്പിന്റെ പുറത്ത് രണ്ട് മുതല്‍ മൂന്നു ഇഞ്ച് വരെ അകലത്തില്‍ കറുത്തപുള്ളികള്‍ ഉണ്ടാകും.
വനംവകുപ്പിനു കൈമാറിയ പറക്കുംപാമ്പിനെ പിന്നീട് വടക്കന്‍ മലനിരകളിലെ പുതുപ്പാത്തി വനത്തില്‍ എത്തിച്ചു തുറന്നുവിട്ടു.
Rare flying snake spotted in Tamil Nadu
Read: https://t.co/PRbVYqw5v6https://t.co/CvhprnMSgk
— NDTV (@ndtv) March 22, 2016
Post Your Comments