തിരുവനന്തപുരം: ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിക്കുകയാണെന്ന് സി.പി.എം സഹയാത്രികനായ ചെറിയാന് ഫിലിപ്പ്. അഞ്ചാമതും തോല്‍ക്കാനുള്ള മനസില്ലാത്തതിനാലാണ് ഇതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സി.പി.എം സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടമില്ലെന്നു വന്നതോടെയാണ് ചെറിയാന് തന്റെ നിരാശ പ്രകടിപ്പിക്കുന്നത്. പാര്‍ട്ടിയുടെ കോട്ടകളിലേക്ക് പുറത്തുനിന്ന് അദ്ദേഹത്തെ കൊണ്ടുവരുന്നതിനോട് എതിര്‍പ്പുണ്ടായി. മറ്റു സുരക്ഷിത സീറ്റുകളൊന്നും നിര്‍ദേശിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.
‘ജീവിതത്തില്‍ മുഖ്യഭാഗവും എം.എല്‍.എ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞതുകൊണ്ടാകാം എം.എല്‍.എ ആകാനുള്ള യോഗം തനിക്കില്ലാതെ പോയത്. മോഹമുക്തനായ കോണ്ഗ്രസ്സുകാരന് എന്ന് ഇ.എം.എസ് പറഞ്ഞത് ഇപ്പോള്‍ അന്വര്‍ഥമായി’ ചെറിയാന് ഫിലിപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments