ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രസല്‍സിലെ സാവന്റം വിമാനത്താവളത്തിലാണ് സ്‌ഫോടനമുണ്ടായത്. യാത്രക്കാരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുകയാണ്.
ടെര്‍മിനലിലെ കെട്ടിടങ്ങളില്‍ നിന്നു പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നണ്ട്. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. വിമാനത്താവളം അടച്ചു.രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments