International

ഐഎസ് ക്രൂരത വിദ്യാര്‍ത്ഥികള്‍ക്ക്മുന്നില്‍ പ്രദർശിപ്പിച്ച അധ്യാപികയ്ക്കു ശിക്ഷ

ഐഎസ് പുറത്തുവിട്ട ക്രൂരത നിറഞ്ഞ ദൃശ്യങ്ങൾ വിദ്യാർത്ഥികളെ കാണിച്ച അധ്യാപികയിൽ നിന്നും 300 ഡോളർ പിഴ ചുമത്താൻ ഉത്തരവ്.

ന്യൂയോർക്കിലെ സിറ്റിയിലെ മിഡിൽ സ്‌കൂളിലെ അലെക്‌സിസ് നസാരിയൊ എന്ന അധ്യാപികയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ തന്റെ മൊബൈലില്‍ രംഗങ്ങള്‍ കാണിച്ചത്.

ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയ മാധ്യമപ്രവർത്തകന്റെ തലയറുക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട് തങ്ങൾ ഏറെ ഭയപ്പെട്ടുവെന്ന് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് അറിയിച്ചു. ദൃശ്യങ്ങൾ അതിഭീകരതയുളവാക്കുന്നവയായിരുന്നു ദിവസങ്ങളോളം തങ്ങൾക്ക് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

എന്നാൽ താൻ വീഡിയോ മനപൂർവ്വം വിദ്യാർത്ഥികളെ കാണിച്ചതല്ലെന്നും മറ്റൊരു വീഡിയോ നോക്കുന്നതിനിടെ ഇത് അബദ്ധത്തിൽ പ്ലേ ചെയ്തു പോയെന്നുമാണ് അധ്യാപിക നൽകുന്ന വിശദീകരണം. സംഭവത്തെ തുടർന്ന് സ്‌കൂളിൽ നിന്നും ഇവരെ പിരിച്ചുവിടാൻ ഉത്തരവുണ്ടായെങ്കിലും വിശദീകരണത്തെത്തുടർന്നും സ്‌കൂളിലെ ഇവരുടെ സേവനത്തെ കണക്കിലെടുത്തും ശിക്ഷ പിഴയിൽ ഒതുക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button