India

പീഡനവീരനായ മകനെ അമ്മ പോലീസിലേല്‍പ്പിച്ചു; നിരപരാധിയായ അമ്മാവന് മോചനം

പീഡനവീരനായ മകനെ പോലീസിലേല്‍പ്പിച്ച് അമ്മ മാതൃകയായി. അതേ കേസില്‍ അറസ്റ്റിലായിരുന്ന പെണ്കുട്ടിയുടെ അമ്മാവനെ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു.

മേഘാലയിലാണ് സംഭവം. പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് മകനെ അമ്മ പോലീസിലേല്‍പ്പിച്ചത്. അപ്പര്‍ ഷില്ലോംഗ് സ്വദേശിയായ 22കാരനായ വിക്കി എന്ന യുവാവാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്.തുടര്‍ന്ന് വനപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പ്രിഷന്‍ കരയാമ്പ എന്നയാളെ സംശയത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ കുറ്റം ചെയ്തത് തന്റെ മകനാണെന്ന് മനസിലാക്കി പോലീസില്‍ ഏല്‍പ്പിക്കാന്‍ വിക്കിയുടെ അമ്മ തയ്യാറായതോടെ അമ്മാവനെ പോലീസ് വെറുതെവിട്ടു. ബലാത്സംഗത്തെ തുടര്‍ന്ന് കുട്ടി മരണപ്പെട്ടുവെന്ന വാര്‍ത്ത അറിഞ്ഞതോടെ കുറ്റകൃത്യം ചെയ്തത് താനാണെന്ന് വിക്കി തുറന്നു സമ്മതിക്കുകയായിരുന്നു.
ഇതോടെ മകനെ കൂട്ടി വിക്കിയുടെ അമ്മ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ഇയാളെ ചൊവ്വാഴ്ച വരെ റിമാന്‍ഡ് ചെയ്തു. വിക്കിക്കൊപ്പം കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മുന്ന് പേരെ കൂടി പിടികൂടാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button