Kerala

കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനു നേര്‍ക്കു സിപിഎമ്മിന്റെ ആക്രമണം

  കോഴിക്കോട് പിണറായി വിജയന്‍ പങ്കെടുത്ത യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ് മാധ്യമ സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.റിപ്പോര്‍ട്ടര്‍ അനുമോദിനും ക്യാമറാമാന്‍ അരവിന്ദിനും പരിക്കേറ്റു.
     മുതലക്കുളം മൈതാനത്ത് ഏ കെ ജി- ഇ എം എസ് സ്മരണദിനം ഉദ്ഘാടനം ചെയ്ത് പിണറായി വേദി വിട്ടിറങ്ങിയതിന് ശേഷമാണ് സംഭവം.സദസ്സിന്റെ ദൃശ്യങ്ങള്‍ എടുക്കുമ്പോള്‍ ‘കാലിക്കസേരകള്‍ എടുക്കുകയാണോടാ’ എന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം.വിശദീകരിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ പേര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിയ്ക്കുകയായിരുന്നു.അനുമോദിനേയും അരവിന്ദിനെയും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

      അന്വേഷിയ്ക്കാമെന്ന ഒഴുക്കന്‍ മറുപടിയാണ് സി പി എം നേതൃത്വത്തിന്‍റെ പക്കല്‍ നിന്നും ലഭിച്ചതെന്നും പരാതിയുയര്‍ന്നു.കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button