ന്യൂഡല്‍ഹി: രാജ്യത്തെ റെയില്വേസ്റ്റേഷനുകളില് വൃത്തിയുടെ കാര്യത്തില്‍ സൂറത്ത് ഒന്നാം സ്ഥാനം നേടി.രാജ്ക്കോട്ട്, ബിലാസ്പൂര്‍ സ്റ്റേഷനുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.ഐ.ആര്.സി.ടി.സിയുടെ നേതൃത്വത്തില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ സര്‍വേ വിലയിരുത്തിയാണ് സ്റ്റേഷനുകള്‍ തെരഞ്ഞെടുത്തത്. സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായി 1.34 ലക്ഷം യാത്രക്കാരില്‍ നിന്ന് ശേഖരിച്ച പ്രതികരണങ്ങള്‍ വിലയിരുത്തിയാണ് സര്‍വേ ക്രോഡീകരിച്ചത്.
എ-വണ്‍, എ-കാറ്റഗറികളിലുള്ള 403 സ്റ്റേഷനുകളാണ് സര്‍വേയ്ക്ക് വേണ്ടി തെരഞ്ഞെടുത്തത്. 50 കോടിക്ക് മുകളില്‍ വരുമാനമുള്ള സ്റ്റേഷനുകളാണ് എ-വണ്‍ കാറ്റഗറിക്ക് മുന്നിലുള്ളത്. ആറ് മുതല്‍ 50 കോടി വരെ വരുമാനമുള്ളവയാണ് എ-കാറ്റഗറിയിലുള്ളത്
Post Your Comments