IndiaNews

മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കാര്‍ഗില്‍ സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിന് മുകളില്‍ മഞ്ഞിടിഞ്ഞു വീണ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെ കാണാതായ വിജയകുമാര്‍ എന്ന സൈനികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 21 മദ്രാസ് റെജിമെന്റിലാണ് അപകടമുണ്ടായത്. മഞ്ഞിടിച്ചിലും ചെറിയ ഭൂചലനവും ഈ മേഖലയില്‍ ഉണ്ടായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്നു 17,500 ഉയരത്തിലാണ് സൈനിക പോസ്റ്റ് സ്ഥിതിചെയ്യുന്നത്.

രാത്രി 10.45നായിരുന്നു സംഭവം. രണ്ട് സൈനികരാണ് ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ രണ്ടു പേരെയും കാണാതായെങ്കിലും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഒരു സൈനികനെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍, വിജയകുമാറിനെ കണ്ടെത്താനായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button