NewsInternational

ഇന്ത്യയെ നശിപ്പിച്ചത് ബ്രിട്ടീഷ് ഭരണവും ജവഹര്‍ലാല്‍ നെഹ്രുവും:ലാല്‍വാണിയുടെ പുസ്തകം

   ഇന്ത്യയെ ബ്രിട്ടീഷുകാര്‍ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ തെളിവുകളുമായി ബിട്ടനിലെ ഇന്ത്യക്കാരന്റെ ഗവേഷണ പുസ്തകം.

      ബ്രിട്ടീഷുകാരുടെ ഭരണം ഇന്ത്യയെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിച്ചുവെന്ന വസ്തുതയ്ക്ക് അടിവരയിട്ടു കൊണ്ട് ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വ്യവസായിയായ കാര്‍ട്ടാര്‍ ലാല്‍വാനി രംഗത്തെത്തിയിരിക്കുന്നു.’ ദി മെയ്ക്കിങ് ഓഫ് ഇന്ത്യ; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബ്രിട്ടീഷ് എന്റര്‍പ്രൈസ്’ എന്ന പുസ്തകത്തിലൂടെയാണ് ഈ വെളിപ്പെടുത്തല്‍.

22
.       ഇന്ത്യയെ ഈ നിലയിലാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വവും മുടിപ്പിച്ചത് നെഹ്രുവുമാണെന്ന് ലാല്‍വാനി ഈ പുസ്തകത്തിലൂടെ ആരോപിക്കുന്നു. ബ്രിട്ടീഷുകാരുടെ കൊള്ളക്കഥകള്‍ പൊളിക്കുകയാണീ പുസ്തകം ചെയ്യുന്നത്.ബ്രിട്ടീഷുകാരുടെ ഭരണം കൊണ്ട് ഇന്ത്യയ്ക്ക് നേട്ടമൊന്നുമുണ്ടായില്ലെന്നും അതൊരു ദുരന്തമായിരുന്നുവെന്നും ലാന്‍വാനി വാദിക്കുന്നു.
          50 വര്‍ഷങ്ങളായി ഇംഗ്ലണ്ടില്‍ ജീവിക്കുന്നയാളാണ് ലാന്‍വാനി.
ബ്രിട്ടനിലെ ഏറ്റവും വിജയിച്ച വൈറ്റമിന്‍ കമ്പനികളിലൊന്നായ വിറ്റാബയോട്ടിക്‌സിന്റെ സ്ഥാപകനായ അദ്ദേഹം വളരെ തിരക്കേറിയ വ്യക്തിയാണ്. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ ദുഷിപ്പിച്ചുവെന്ന് ആരോപിക്കുന്ന ലാന്‍വാനി ഇത് തെളിയിക്കാന്‍ വേണ്ടി വിശദമായ ഗവേഷണം നടത്തുകയും ചെയ്തിരുന്നു.ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് 70 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവിടെ ദാരിദ്ര്യം നിലനില്‍ക്കുകയാണെന്നും ഈ പുസ്തകത്തിലൂടെ അദ്ദേഹം ആരോപിക്കുന്നു.
ലെനിനോട് സമാനനായ വ്യക്തിയാണെന്നാണ് ലാന്‍വാനി നെഹ്രുവിനെ ഉപമിക്കുന്നത്. തല്‍ഫലമായി ഇന്ത്യയിലെ വ്യവസായങ്ങളുടെ വളര്‍ച്ച മുരടിക്കുകയും ചെയ്തു.

 ബ്രിട്ടീഷുകാര്‍ ഇന്ത്യയ്‌ക്കേകിയ സംഭാവനകളെ തീര്‍ത്തും വിസ്മരിച്ച് കൊണ്ടാണ് ലാല്‍വാനി പുസ്തകമെഴുതിയിരിക്കുന്നതെന്ന ആരോപണം ശക്തമാകുന്നുണ്ട്. ബ്ലൂംസ്ബറി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് 25 പൗണ്ടാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button