“30 ലക്ഷത്തോളം രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് മുടക്കി ഒരു കലാകാരന്‍ ഒരു പരുപാടി അവതരിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമോ? “
ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാന്‍ അമിതാഭ് ബച്ചന്‍ കോടികള്‍ പ്രതിഫലം വാങ്ങിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞുകൊണ്ട് സൗരവ് ഗാംഗുലി പറഞ്ഞു..
ഈഡന്‍ ഗാര്‍ഡനില്‍ ദേശീയ ഗാനം ആലപിക്കുന്നതിന് അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഗാംഗുലി വ്യക്‌തമാക്കി. സ്വന്തം കാശ് ചിലവാക്കിയാണ് അദ്ദേഹം കൊല്‍ക്കത്തയില്‍ എത്തിയതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.
ബച്ചന്‍ സ്വയം കാശ് മുടക്കി വിമനടിക്കറ്റെടുക്കകയും ഹോട്ടല്‍ ബില്ലടക്കുകയും ചെയ്‌തു. ബച്ചന്‍ ഏറ്റവും ബഹുമാന്യനായ വ്യക്‌തിത്വമാണെന്നും അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
പ്രതിഫലം നല്‍കാമെന്ന് അങ്ങോട്ട് അറിയിച്ചെങ്കിലും ഇത് ചെയ്യുന്നത് തന്റെ ആവേശവും സന്തോഷവുമാണെന്ന് പറഞ്ഞ് അദ്ദേഹം അത് സ്വീകരിച്ചില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
Post Your Comments