വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും വൈദ്യശാസ്ത്രബിരുദം നേടിയവരില്‍ 77 ശതമാനവും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പരാജയപ്പെടുന്നുവെന്ന് രേഖകള്‍. 12 വര്‍ഷമായി ഇതേ നിലവാരം തന്നെയാണ് തുടര്‍ന്നു പോരുന്നത്.
വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും വൈദ്യശാസ്ത്രബിരുദം കരസ്ഥമാക്കുന്നവര്‍ രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്നതിന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ആവശ്യമുണ്ട്. ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷന്‍ എന്നറിയപ്പെടുന്ന ഈ പരീക്ഷ വിജയിച്ചാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ.
2004 മുതല്‍ ഈ പരീക്ഷയെഴുതുന്നവരില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് കടന്നുകൂടുന്നത് എന്നും നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സില്‍ നിന്നും വിവരാവകാശ നിയമം പ്രകാരം ലഭിച്ച രേഖകള്‍ പറയുന്നു. 2015ല്‍ അവസാനത്തെ രണ്ടു തവണ പരീക്ഷ എഴുതിയവരില്‍ 10.4 മുതല്‍ 11.4 ശതമാനം മാത്രമാണ് വിജയിച്ചത്. ജൂണില്‍ 5967 പേര്‍ എഴുതിയതില്‍ 603 പേരും ഡിസംബറില്‍ നടന്ന രണ്ടാം ഘട്ടത്തില്‍ 6407ല്‍ 731 പേരുമാണ് വിജയിച്ചത്.
ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനപരീക്ഷ കടന്നു കടന്നുകൂടാന്‍ കഴിയാത്തവരാണ് വന്‍ തുക കൊടുത്ത് റഷ്യ പോലെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടുന്നവരില്‍ കൂടുതലും.തിരികെ വന്ന് ജോലിയില്‍ പ്രവേശിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴാണ് മെഡിക്കല്‍ കൌണ്‍സിലിന്റെ പരീക്ഷ കടമ്പയാകുന്നത്.
Post Your Comments