NewsIndia

ഭാരത്‌ മാതാ ശ്ലോകത്തിനെതിരെ ഫത്വ

ഹൈദ്രാബാദ്: ഭാരത് മാതാ ശ്ലോകം ഉരുവിടുന്നതിനെതിരെ ഹൈദ്രാബാദിലെ ഇസ്ലാമിക് ജാമിയ നിസാമിയ എന്ന മതപഠന കേന്ദ്രം ഫത്‌വ ഇറക്കി. ഇസ്ലാം നിയമങ്ങളും വിശ്വസപ്രമാണങ്ങളും അടിസ്ഥാനമാക്കിയ ഇസ്ലാം മതവിശ്വാസികള്‍ ഭാരത് മാതാ ശ്ലോകം ഉരുവിടുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് ഫത്‌വയില്‍ പറയുന്നത്. മതപണ്ഡിതനായ സെയ്യിദ് ഗുലാം സമദാനി അലി ഖുറാദിയാണ് ഇസ്ലാം മതവിശ്വാസം ഇത് അനുശാസിക്കുന്നുണ്ടോ എന്ന സംശയമുന്നയിച്ച് മതപഠന കേന്ദ്രത്തെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ശ്ലോകം മതം പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞ് ഫത്‌വ പുറപ്പെടുവിപ്പിച്ചത്.

തത്ത്വങ്ങള്‍ പ്രകാരം മനുഷ്യജന്മങ്ങള്‍ക്കു മാത്രമേ മറ്റൊരു മനുഷ്യനെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരത്തില്‍ നോക്കുമ്പോള്‍ ഭാരതത്തെ എങ്ങനെ മാതാവായി കണക്കാക്കാനാകുമെന്ന് ഫത്‌വയില്‍ സംശയമുന്നയിക്കുന്നു. മാതാവാകുന്നത് പ്രകൃതി നിയമമനുസരിച്ചാണ്, അത്തരത്തില്‍ നോക്കുമ്പോള്‍ ഭാരത് മാതാ ശ്ലോകം വിശദീകരണങ്ങള്‍ക്ക് അതീതമാണെന്ന് ഫത്‌വയില്‍ പറയുന്നു. ഭാരതത്തെ മാതാവായി കണക്കാക്കുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് അധിഷ്ഠിതാണെന്നും ഫത്‌വ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button