ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായ അഴിമതിക്ക് മൂക്കുകയറിടാന്‍ പുതിയ പരീക്ഷണം. അഴിമതിക്കെതിരായ പോരാട്ടഭാഗമായി പൂജ്യത്തിന്റെ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. ‘ഫിഫ്ത് പില്ലര്‍’ എന്ന സംഘടനയാണ് നോട്ടുകള്‍ പുറത്തിറക്കിയത്. ഈ നോട്ടുകള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വന്നാല്‍ അഴിമതി കുറയ്ക്കാനാവുമെന്ന് കരുതുന്നതായി സംഘടനയുടെ സ്ഥാപകന്‍ വിജയ് ആനന്ദ് വ്യക്തമാക്കി. കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു നേരേ പൂജ്യത്തിന്റെ നോട്ടുകള്‍ വച്ചു നീട്ടിയാല്‍ അത് അവര്‍ക്കെതിരെയുള്ള ശക്തമായ സന്ദേശമാകും. തങ്ങളെ പിന്തുണയ്ക്കാന്‍ ഒരു സംഘടനയുണ്ടെന്ന തോന്നലും ജനങ്ങള്‍ക്കു ധൈര്യം പകരുമെന്ന് ആനന്ദ് പറയുന്നു. എത്രപേര്‍ പൂജ്യത്തിന്റെ നോട്ടുകള്‍ നല്‍കുമെന്ന് കാത്തിരുന്നു കാണാം.
Post Your Comments